RISEUP GROUP 


Q. എന്താണ് (എന്തിനാണ്) RISEUP ഗ്രൂപ്പ്?

A. സമാനമനസ്കരായ ഒരു കൂട്ടം ആളുകൾ (ഒരു ഗ്രൂപ്പിന് കീഴിൽ) ഒരുമിച്ച് ക്രൗഡ് ഫണ്ടിംഗ് രീതിയിൽ ഒരു നിശ്ചിത (ചെറിയ) തുക വീതം ഓരോരുത്തരും നിശ്ചിത ഇടവേളകളിൽ മുടക്കി ഒരു നിശ്ചിത സമയം കൊണ്ട് സൗത്ത് ഇന്ത്യയിൽ 50 ഹോൾസെയിൽ ഷോപ്പുകൾ വരുന്ന ഒരു ശക്തമായ ബ്രാൻഡഡ് ഹോൾസെയിൽ ശൃംഖല സ്ഥാപിക്കുന്നതിനായുള്ള നിക്ഷേപക കൂട്ടായ്മയാണ് RISEUP ഗ്രൂപ്പ്.  പണം മുടക്കുന്നവരെല്ലാം മുടക്കിനനുസരിച്ച് ഓഹരി പങ്കാളികളായികൊണ്ടുള്ള തികച്ചും ഹലാൽ ഗ്രൂപ്പ്  സംരംഭം.  അഥവാ  1000-പരം ആളുകൾ RISEUP GROUP എന്ന മലബാർ പ്രവാസി ബിസിനസ്സ് നിക്ഷേപക കൂട്ടായ്മയിൽ അംഗങ്ങളായികൊണ്ട് ഓരോരുത്തരും ഓരോ മാസവും ഒരു ചെറിയ തുക ഉദാ- 10,000 രൂപ വീതം മുടക്കി 6 മാസം കൊണ്ട് RISEUP ഗ്രൂപ്പിന് കീഴിൽ മൊത്തം 50 ഹോൾസെയിൽ ഷോപ്പുകൾ സൗത്ത് ഇന്ത്യയിൽ ആരംഭിക്കുന്നു. ഈ ഗ്രൂപ്പ് ബിസിനസ്സ് പദ്ധതി (കൂട്ടായ്മ) ഇഷ്ടപ്പെടുന്ന ആർക്കും RISEUP ഗ്രൂപ്പിൽ അംഗങ്ങളാവാം -മലയാളികൾക്ക് മുൻഗണന.

പ്രവാസികളും ഉദ്ധ്യോഗസ്തരും സ്ത്രീകളും ഉൾപ്പെടെ സ്വന്തമായി ബിസിനസ്സിന് സമയമില്ലാത്തവരേയും വലിയ മുതൽ മുടക്കി സ്വന്തമായി ബിസിനസ്സിന് സാധിക്കാത്തവരേയും അതിന് താത്പര്യം ഇല്ലാത്തവരേയും  മറ്റും ഒരു സുരക്ഷിത കൂട്ടായ്മക്ക് കീഴിൽ കൊണ്ട് വന്ന് ഓരോരുത്തരും കുറച്ച് വീതം മുടക്കി ശക്തമായ ബിസിനസ്സ് സംരംഭങ്ങൾ ഉണ്ടാക്കുന്നു.  വളരെ ചെറയ തുകകൾ പോലും മുടക്കാവുന്ന - മുടക്കിനനുസരിച്ച് ബിസിനസ്സ് ഷെയർ ലഭിക്കുന്ന- ഗ്രൂപ്പ് ബിസിനസ്സ് നിക്ഷേപ അവസരവും അംഗങ്ങൾക്ക് സ്ഥിര വരുമാനവും ഒരുക്കുകയാണ് RISEUP ഗ്രൂപ്പ്. 





Q. ഇത് എങ്ങിനെ പ്രവർത്തിക്കുന്നു?

ഉദാ-  കൂടുതൽ ആളുകൾ ഒരുമിച്ച് ഓരോരുത്തരും കുറച്ച് വീതം മുടക്കി ശക്തമായ പ്രഫഷണൽ ബിസിനസ്സ് സംരംഭങ്ങൾ ഉണ്ടാക്കുന്ന ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ് രീതിയിലാണിത്.  ഉദാ- 1000 ആളുകൾ x 60,000 രൂപ = 6 കോടി രൂപ = 50 ഹോൾസെയിൽ ഷോപ്പുകൾ വരുന്ന ശൃംഖല. മുടക്കുന്നവരെല്ലാം മുടക്കിനനുസരിച്ച് ഓഹരി പങ്കാളികളും പാർട്ട്ണർമാരും.  ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ് 100% ഇസ്ലാമികവും ഹലാലുമാണ്. ഓരോ ഘടു മുടക്കിന് ബിസിനസ്സ് ആരംഭിച്ചതിനു ശേഷം അടുത്ത ഘടു എന്ന രീതിയിൽ ആർക്കും ബോധ്യമാകുന്ന സുരക്ഷിത നിക്ഷേപം. നിക്ഷേപകർ തന്നെ ജോലിക്കാരുമാകുന്നു. ആറുമാസം കൊണ്ട് 60,000 (6 x 10,000) രൂപ മുടക്കാവുന്ന 1000 പാർട്ട്ണർമാരെ (ഷെയർ) ആണ് ആവശ്യം

Q. ഹലാൽ ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ് എന്താണ്?

A. കൂടുതൽ ആളുകൾ ഒരുമിച്ച് ഓരോരുത്തരും കുറച്ച് വീതം മുടക്കി ശക്തമായ ബിസിനസ്സ് സംരംഭങ്ങൾ ഉണ്ടാക്കുന്ന ഫണ്ടിംഗ് രീതിയാണ് ക്രൗഡ് ഫണ്ടിംഗ്.  ഉദാ-  1000 ആളുകൾ (വരുന്ന 6 മാസക്കാലം) ഓരോരുത്തരും ഓരോ മാസവും 10000 രൂപ വീതം മുടക്കാൻ (ബിസിനസ്സ് നിക്ഷേപത്തിന്) തയ്യാറാകുന്നു.  1000 ആളുകൾ x മാസം 10000 രൂപ x 6 മാസം = 6,00,00000 (6 കോട) രൂപ. കൂടുതൽ ആളുകൾ ഒരുമിച്ച് ഓരോരുത്തരും കുറച്ച് വീതം മുടക്കി ആരംഭിക്കുന്ന ബിസിനസ്സ് സംരംഭത്തിൽ മുടക്കുന്നവരെല്ലാം മുടക്കിനനുസരിച്ച് ഓഹരി പങ്കാളികളാകുമ്പോൾ ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ് ആകുന്നു. ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ് 100% ഇസ്ലാമികവും ഹലാലുമാണ്. 

Q.  ആർക്കെല്ലാം RISEUP ഗ്രൂപ്പിൽ അംഗങ്ങളാവാം?


A. ഈ ഗ്രൂപ്പ് ബിസിനസ്സ് പദ്ധതി (കൂട്ടായ്മ) ഇഷ്ടപ്പെടുന്ന ആർക്കും RISEUP ഗ്രൂപ്പിൽ അംഗങ്ങളാവാം -മലയാളികൾക്ക് മുൻഗണന. പ്രവാസികളും ഉദ്ധ്യോഗസ്തരും സ്ത്രീകളും ഉൾപ്പെടെ സ്വന്തമായി ബിസിനസ്സിന് സമയമില്ലാത്തവർക്കും വലിയ മുതൽ മുടക്കി സ്വന്തമായി ബിസിനസ്സിന് സാധിക്കാത്തവർക്കും അതിന് സ്വന്തമായി  ചെയ്യാൻ താത്പര്യം ഇല്ലാത്തവർക്കും ഉൾപ്പെടെ ആർക്കും 

Q. ഏറ്റവും കുറഞ്ഞ മുതൽ മുടക്ക് എത്രയാണ്?

A.  ഒരു ഷെയർ (വില 60,000 രൂപ )  പ്രതിമാസം 10000  x 6 = 60,000 

Q. കൂടുതൽ മുടക്കാവുന്നവർക്ക് എത്ര വരെ മുടക്കാം?

A. 15 ഷെയർ (ഒരു ഷെയർ വില 60,000 x 15 = 9,00,000 രൂപ )  പ്രതിമാസം 1,50, 000  x 6  രൂപ മാസം = മൊത്തം 9,00,000  

Q. മൊത്തം എത്ര അംഗങ്ങളെയാണ് ആദ്യ ഘട്ടത്തിൽ RISEUP ഗ്രൂപ്പിൽ എടുക്കുന്നത്?

A. പരമാവധി 1000. (1 ഷെയർ = 60,000 രൂപ. 60,000 രൂപയുടെ 1000 ഷെയർ = 6 കോട രൂപ). ഒരാൾ ഒന്നിലധികം ഷെയർ എടുക്കുമ്പോൾ ആളുകളടെ എണ്ണം കുറയുന്നു.   

Q. ഈ ഗ്രൂപ്പിൽ ഒരു ഹോൾസെയിൽ ഷോപ്പ് സെറ്റുചെയ്യാൻ വരുന്ന മുതൽ മുടക്ക് എത്രയാണ്?

A.  12  ലക്ഷം രൂപ.  റൂം അഡ്വാൻസ് + ഫർണിഷിംഗ് + AC Fitting (ആവശ്യമെങ്കിൽ) + വിൽപ്പനയ്ക്കുള്ള സ്റ്റോക്ക് + പരസ്യം = 12 ലക്ഷം രൂപ.


Q. എങ്ങിനെ ഇത്രയും കുറഞ്ഞ മുതൽ മുടക്കിൽ ഹോൾസെയിൽ ഷോപ്പ് ആരംഭിക്കാൻ സാധിക്കുന്നു?

A. ഇവിടെ 50-ൽ അധികം ഹോൾസെയിൽ ഷോപ്പുകൾ വരുന്ന DZF ഗ്രൂപ്പിലായതു കൊണ്ട് വിൽപ്പനയ്ക്ക് അനുസരിച്ച് അപ്പപ്പോൾ സ്റ്റോക്ക് എത്തിച്ച് നൽകുന്നതിനാൽ ഓരോ DZF ഹോൾസെയിൽ ഷോപ്പും കൂടുതൽ സ്റ്റോക്ക് ചെയ്യേണ്ടതില്ല -സ്റ്റോക്കിനുള്ള മുടക്കും വേണ്ട. ഗുണമേൻമയും വിലക്കുറവും കൊണ്ട് ജനങ്ങളെ ആകർഷിക്കുന്നതിനാലും ഹോൾസെയിൽ ആയതിനാലും വലിയ മുതൽ മുടക്കിയുള്ള ഷോപ്പ് ഫർണിഷിംഗും ആവശ്യമില്ല. മാത്രമല്ല ഹോൾസെയിൽ ആയതിനാൽ വലിയ അഡ്വാൻസും വാടകയും ആവശ്യമുള്ള റൂമും വേണമെന്നില്ല. ഗ്രൗണ്ട് ഫ്ലോറിൽ റും ലഭ്യമല്ലെങ്കിൽ ഒന്നാം നിലയിലോ രണ്ടാം നിലയിലോ ആകാവുന്നതാണ്. അതിനാൽ പ്രാരംഭ മുതൽ മുടക്ക് വളരെ കുറവ് മതി. റിസ്ക്കും ഇല്ല. ഒരാൾ ഒറ്റയ്ക്ക് ആരംഭിക്കുന്നതിൻ്റെ പകുതിയിൽ താഴെ അല്ലെങ്കിൽ മൂന്നിൽ ഒന്ന് മാത്രം മുതൽ മുടക്കിൽ (ഈ ഗ്രൂപ്പുമായി സഹകരിച്ച്) ഒരു ബ്രാൻഡ് & ഗ്രാൻ്റ് ഹോൾസെയിൽ ഷോപ്പ് ആരംഭിക്കാൻ സാധിക്കും!  

Q. എവിടെയെല്ലാമാണ് ഷോപ്പുകൾ ഉദ്ദേശിക്കുന്നത്?

A. 50 ഷോപ്പുകളിൽ 35-40 ഷോപ്പുകൾ കേരളത്തിലും ബാക്കി ഷോപ്പുകൾ കേരളത്തിനു പുറത്തും.

Q. കേരളത്തിൽ എവിടെയെല്ലാമാണ് ഷോപ്പുകൾ ഉദ്ദേശിക്കുന്നത്?

A. ഒരു ജില്ലയിൽ 3 - 7 ഷോപ്പുകൾ എന്ന രീതിയിൽ എല്ലാ പ്രധാന വാണിജ്യ ടൗണുകളിലും.  ഉദാ. മലപ്പുറം ജില്ലയിൽ മഞ്ചേരി, കോട്ടക്കൽ, പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ, പൊന്നാനി/ചെമ്മാട്, കൊണ്ടോട്ടി. ഇതുപോലെ മറ്റ് ജില്ലകളിൽ തെരഞ്ഞെടുക്കുന്ന പ്രധാന ടൗണുകളിൽ. ആദ്യ ഘട്ടത്തിൽ തന്നെ സംസ്ഥാനത്ത് ഉടനീളം കവർ ചെയ്യുന്ന രീതിയിലാണ് ഷോപ്പുകൾ വരുന്നത്.

Q. 12 ലക്ഷം രൂപ മുടക്കി വരുന്ന ഒരു ഷോപ്പിൽ നിന്നും പ്രതിദിനം പ്രതീക്ഷിക്കുന്ന കച്ചവടം (Sale) എത്രയാണ്?

A പ്രതിദിനം 60,000 രൂപ മുതൽ 100,000 രൂപ വരെ.

Q. ഷോപ്പിൽ നിന്നും പ്രതിദിനം പ്രതീക്ഷിക്കുന്ന നെറ്റ് പ്രോഫിറ്റ് എത്രയാണ്?

A വിൽപ്പനയുടെ 12 - 15% വരെയാണ് ഗ്രോസ്സ് പ്രോഫിറ്റ്.  ഇതിൽ നിന്നും ചെലവുകൾ കഴിച്ച് വിൽപ്പനയുടെ 7 - 8 ശതമാനം നെറ്റ് പ്രോഫിറ്റ് പ്രതീക്ഷിക്കാം.  അഥവാ പ്രതിദിനം ഷോപ്പുകളിൽ നിന്നും എല്ലാ ചെലവുകളും കഴിച്ച് 2500 - 5,000 രൂപ വരെ നെറ്റ് പ്രോഫിറ്റ് പ്രതീക്ഷിക്കുന്ന.  അഥവാ പ്രതിവർഷം മുതൽ മുടക്കിൻ്റെ 35%+ നെറ്റ് പ്രോഫിറ്റ്.  ഷോപ്പുകളുടെ പ്രത്യേകത കൊണ്ട് സെറ്റപ്പ് കോസ്റ്റും ഓപ്പറേഷൻ കോസ്റ്റും വളരെ കുറവ് മതി- അതിനാലാണ് ഉയർന്ന ലാഭം .

Q. ആരെല്ലാമായിരിക്കും ഹോൾസെയിൽ ഷോപ്പിൻ്റെ ഉപഭോക്താക്കൾ?

A ജൻ്റ്സ് ഫാഷൻ ഷോപ്പുകൾ, ലേഡീസ് ഫാഷൻ ഷോപ്പുകൾ, ബോട്ടിക്യൂസ്, ചെറിയ ക്ലോത്തിംഗ് ഷോപ്പുകൾ, ഹോം സ്റ്റോറുകൾ,  ഇൻസ്റ്റാൾമെൻ്റ് കച്ചവടക്കാർ എന്നിവർ ഹോൾസെയിൽ ഉപഭോക്താക്കളും സ്കൂളുകൾ, കോളേജുകൾ, ക്ലബ്ബുകൾ എന്നിവർ കോർപ്പറേറ്റ് റീട്ടെയിൽ ഉപഭോക്താക്കളുമാണ്.  ഹോൾസെയിലിന് 12 - 15 ശതമാനം ലാഭം ലഭിക്കുമ്പോൾ റീട്ടെയിലിന് 25 - 30 ശതമാനം ലാഭം ലഭിക്കുന്നു.

Q. മുതൽ മുടക്കിന് നിക്ഷേപകർക്ക് എത്ര ലാഭം പ്രതീക്ഷിക്കാം?

A   സെറ്റപ്പ് കോസ്റ്റും ഓപ്പറേഷൻ കോസ്റ്റും വളരെ കുറവ് മതി എന്നതിനാൽ മുതൽ മുടക്കിന് പ്രതിവർഷം 35%+ ലാഭം പ്രതീക്ഷിക്കുന്ന സൂപ്പർ ബിസിനസ്സ്. അഥവാ 30+ DZF ഹോൾസെയിൽ ഷോപ്പുകളും   പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രതിവർഷം 35%+ ലാഭം പ്രതീക്ഷിക്കുന്നു.  അഥവാ ഒരു ലക്ഷം മുടക്കിയ ഒരാൾക്ക് പ്രതിവർഷം 35,000+ രൂപ.  ഷെയർ മൂല്യവർദ്ധനവ് വേറെയും.

Q. എങ്ങനെയാണ് ലാഭം വിതരണം ചെയ്യുന്നത്?

A പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപകർക്ക് കൊടുക്കുന്നു.  ഉദാ:  ഒരു ലക്ഷത്തിന് 2000 രൂപ.  വർഷത്തിലൊരിക്കൽ കൃത്യമായ കണക്ക് നോക്കി ബാക്കി ലാഭ വിഹിതം നൽകുന്നു. ഓരോ മൂന്ന് മാസത്തിലും പെർഫോർമൻസ് റിപ്പോർട്ടും വർഷത്തിൽ വാർഷിക റിപ്പോർട്ടും നിക്ഷേപകർക്ക് (പാർട്ട്ണർമാർക്ക്) ലഭിക്കുന്നു. 


Q. മുതൽ മുടക്കിന് എപ്പോഴാണ് ലാഭം കിട്ടി തുടങ്ങുന്നത്?

A ആദ്യ ഘടു മുതൽ മുടക്കി ന്നാലാം മാസം മുതൽ.  ഉദാ: മാസത്തിലൊരിക്കൽ എന്ന രീതിയിൽ 6 മാസം മുടക്കാൻ ഉദ്ദേശിക്കുന്നവർക്ക് ആദ്യ ഘടു മടക്കി ന്നാലാം മാസം (120 ദിവസം) മുതൽ ആദ്യ ഘടുവിന് ലാഭം ലഭിച്ചു തുടങ്ങുന്നു. ഹോൾസെയിൽ ആയതിനാലും വലിയ മുതൽ മുടക്കിയുള്ള ഷോപ്പ് ഫർണിഷിംഗ് ആവശ്യമില്ലാത്തതിനാലും ആദ്യ ഘടു മുതൽ മുടക്കി 45-60 ദവസം കൊണ്ട് കട ആരംഭിക്കാൻ സാധിക്കും. പ്രഫഷണൽ മാനേജ്മെൻ്റിന് കീഴിൽ വ്യക്തമായ പ്ലാനിംങ്ങോട് കൂടിയാകും കാര്യങ്ങൾ മുന്നോട്ട പോകുക. 

Q. RISEUP ഗ്രൂപ്പിൽ അംഗമാവുന്നത് എങ്ങനെയാണ്?

എങ്ങനെയാണ് (എപ്പോഴാണ്) നിക്ഷേപം നടത്തേണ്ടത്?  

അംഗമാവുന്നതിന്:-

<പേര്> <വയസ്സ്> <ഫുൾ അഡ്ഡ്രസ്സ്> <കോൺടാക്ട് നമ്പർ> <മൊത്തം 6 മാസം കൊണ്ട് മുടക്കാൻ ഉദ്ദേശിക്കുന്ന തുക> <ഒരു മാസത്തിൽ മുടക്കാൻ ഉദ്ദേശിക്കുന്ന തുക> എന്നിവ താഴെ കാണുന്ന ഏതെങ്കിലും ഒരു ഫോൺ നമ്പറിലേക്ക് SMS or Whatsapp ചെയ്യുക.

മൊത്തം എത്രയാണ് മുടക്കാൻ ഉദ്ദേശിക്കുന്നത് എന്നും- എത്രയാണ് മാസത്തിൽ (അടുത്ത 6 മാസത്തേക്ക്) മുടക്കാൻ ഉദ്ദേശിക്കുന്നത് എന്നും അറിയിക്കുക. ആദ്യ ഘടു മെയ് 25-വരേയും തുടർന്നുള്ള മാസങ്ങളിൽ ഓരോ മാസവും 10-ാം തീയ്യതിക്കു മുൻപും ഓഫീസിൽ അല്ലെങ്കിൽ ബാങ്കിൽ ചെക്ക്/ ഡി ഡി/ ട്രാൻസ്ഫർ/ ക്യാഷ് അടയ്ക്കുക. ഏതെങ്കിലും മാസം വൈകുന്നെങ്കിൽ മുൻകൂട്ടി അറിയിച്ചാൽ മതി. പദ്ധതിക്ക് (50 ഹോൾസെയിൽ ഷോപ്പുകൾക്ക്) ആവശ്യമാകുന്ന ഫണ്ട് (പരമാവധി 6 കോടി) കണ്ടെത്തുന്നത് വരെ അംഗങ്ങളെ സ്വീകരിക്കുന്നു. 

Q. നിക്ഷേപം നടത്തുന്നതിന് എന്താണ് ഗ്യാരണ്ടി? എന്താണ് രേഖ?

A  50 ഷോപ്പുകളും ഒരു LLP കമ്പനിയുടെ കീഴിലാണ് വരുന്നത്.  ഈ LLP കമ്പനിയിൽ എല്ലാ നിക്ഷേപകരും (നിക്ഷേപത്തിന് അനുസരിച്ചുള്ള ഷെയറുകളോടെ) പാർട്ട്ണർമാരാണ്. ഓഹരി പങ്കാളികളും പാർട്ടണർമാരുമായാണ് കൊണ്ടാണ് ഓരോ നിക്ഷേപവും. അഥവാ LLP യുടെ 70% ഷെയറും നിക്ഷേപകർക്കാണ്.  കൂടാതെ ഓരോ തവണയും ഘടു അടയ്ക്കുമ്പോൾ നിയമപരമായ റസീപ്റ്റ് നൽകുന്നതുമാണ്. ഇത് കൃത്യമായ മാസ ലാഭം (പലിശ) പറഞ്ഞ് നിക്ഷേപം സ്വീകരിക്കുന്ന കമ്പനിയല്ല. മുടക്കുന്നവരെല്ലാം മുടക്കിനനുസരിച്ച് നിയമപരമായ ഓഹരി പങ്കാളികളും പാർട്ട്ണർമാരുമാകുന്ന (അഥവാ ഉടമസ്ഥരാകുന്ന) ഹലാൽ സംരംഭമാണ്.

Q. LLP കമ്പനി ഘടന?

A ഗ്രൂപ്പ് പ്രമോട്ടർ ആയിരിക്കും മാനേജിംഗ് പാർട്ട്ണർ & സി. ഇ. ഓ.  നിക്ഷേപത്തിൻ്റെ (മുതൽ മുടക്കിൻ്റെ) അടിസ്ഥാനത്തിൽ നിക്ഷേപകരിൽ നിന്നും തെരഞ്ഞെടുക്കുന്ന 5 - 10 പേർ  വർക്കിംഗ് പാർട്ട്ണർമാരായും ഉണ്ടാകും. പണം മുടക്കന്നവരെല്ലാം, അത് എത്ര ചെറിയ തുകയാണങ്കിലും, മുടക്കിനനുസരിച്ച് ഓഹരി പങ്കാളികളുമാകും. മൊത്തം കമ്പനിയുടെ 70% ഷെയറും (മുടക്കിനനുസരിച്ച്)  നിക്ഷേപകർക്ക് തന്നെ. 30% ഷെയർ സംരംഭം സെറ്റ് ചെയ്ത് വിജയകരമായി നടത്തുന്നതിന് പ്രമോട്ടേഴ്സിനുള്ള വർക്കിംഗ്  ഷെയറും.  ലാഭവും, ലാഭ വിഹിതവും, മൂല്യ വർദ്ധനവും  ഷെയറിന് ആനുപാതികം. എന്നാൽ സുഗമമായ നടത്തിപ്പിനും മുഴുവൻ നിക്ഷേപരുടേയും താൽപര്യം സംരക്ഷിക്കുന്നതിനും 51% വോട്ടവകാശം പ്രമോട്ടറുടെ തന്നെ കൈവശം. അഥവാ 100-കണക്കിന് പാർട്ട്ണർമാർ ഉണ്ടാകുമെങ്കിലും യാതൊരു പ്രശ്നത്തിനും സാധ്യതയില്ല.    

Q. ഗ്രൂപ്പിലെ ഓരോ ഹോൾസെയിൽ ഷോപ്പിൻ്റെയും ഘടന എന്താണ്?

A 500 - 700 sqft ൽ ആണ് ഓരോ ഹോൾസെയിൽ ഷോപ്പും വരുന്നത്.  ഇതിൽ ഒരു സൂപ്പർ വൈസർ കം സെയിൽസ്മാനും 1-2 സഹായികളും ഉണ്ടാകും. സമീപ്പ പ്രദേശങ്ങലെ 75-15 റീട്ടെയിൽ ഷോപ്പുകളെ ഓരോ DZF ഹോൾസെയിൽ ഷോപ്പുമായും ബന്ധിപ്പിക്കുന്നു.

Q. നിക്ഷേപകർക്ക് സ്ഥാപനത്തിൽ ജോലി ലഭിക്കുമോ?

A ആവശ്യമുള്ള ജോലിക്കാരെ മുഴുവനും (ലഭിക്കുമെങ്കിൽ) നിക്ഷേപകരിൽ നിന്നു തന്നെ തെരഞ്ഞെടുക്കാനാണ് ഉദ്ദേശിക്കുന്നത്.  മൊത്തം 120-ഓളം ജോലിക്കാരെയാണ് ആവശ്യം വരിക.  4-5 ഷെയറങ്കിലും എടുക്കുന്നവർക്കാണ് ജോലിയിൽ മുൻഗണന. ശമ്പളം മാസം 10000 - 12000 + ബിസിനസ്സ് കമ്മീഷൻ = 15000-20,000 രൂപ. 

Q. 6 മാസത്തിൽ ആദ്യത്തെ ഒന്നോ രണ്ടോ മാസം നിക്ഷേപം നടത്തിയതിനു ശേഷം തുടർന്ന് നിക്ഷേപിക്കാൻ സാധിച്ചില്ലെങ്കിൽ മുടക്കിയ നിക്ഷേപം നഷ്ടപ്പെടുമോ?

A ഇല്ല.  മുടക്കിയതിന് ലാഭവും ഷെയറും കിട്ടും. 

Q. നിക്ഷേപം നടത്തിയതിനു ശേഷം ആവശ്യമെങ്കിൽ തുക തിരികെ ലഭിക്കുമോ?

A  ഇല്ല.  ഇസ്ലാമിക ഓഹരി പങ്കാളിത്ത സഹകരണ വ്യവസ്ഥയിലാണ് ഇവിടെ മുടക്കിയിരിക്കുന്നത്.  മുടക്കിന് ഇവിടെ കമ്പനിയിൽ ഷെയറും ലാഭവും ലഭിക്കുന്നു.  ആവശ്യമെങ്കിൽ ഷെയർ വിറ്റ് ക്യാഷാക്കാം.  

Q. ഷെയർ അല്ലാതെ കൃത്യമായ മാസ ലാഭം കണക്കാക്കി ഇവിടെ നിക്ഷേപിക്കാൻ സാധിക്കുമോ?

A ഇല്ല.  ഇസ്ലാമിക ഓഹരി പങ്കാളിത്ത ലാഭ - നഷ്ട സഹകരണ വ്യവസ്ഥയിലുള്ള നിക്ഷേപം മാത്രമേ ആവശ്യമുള്ളൂ. 

Q. എന്തുകൊണ്ടാണ് ഈ ഹോൾസെയിൽ ബിസിനസ്സ് ശൃംഖല ലാഭകരമായിരിക്കുമെന്ന് പറയുന്നത്?

A കേരളത്തിൽ 10000-ത്തിലധികം ജൻ്റ്സ് & ലേഡീസ് ഫാഷൻ ഷോപ്പുകൾ ഉണ്ട്.  ഇതിൽ മിക്കവാറും ഒന്നോ രണ്ടോ ഷോപ്പുകൾ മാത്രം ഉള്ളവരാണ്.  സാധനങ്ങൾ ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ പോയി വാങ്ങുന്നു.  എന്നാൽ ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ അതിനേക്കാൾ ഗുണമേൻമയുള്ള ബ്രാൻഡ് ക്വാളിറ്റി ഐറ്റംസുകൾ ഇവിടെ നമുക്ക് കൊടുക്കാൻ സാധിക്കും എന്നതിനാലും കൂടാതെ ഈ ഗ്രൂപ്പിൻ്റെ/ ബ്രാൻഡിൻ്റെ കീഴിൽ തന്നെ 250 - 500 റീട്ടെയിൽ ഷോപ്പുകൾ വരുന്നു.  ഇവയിലേക്കുള്ള സാധനങ്ങളും ഈ ഹോൾസെയിൽ ഷോപ്പുകൾ വഴിയാണ് ലഭ്യമാക്കുന്നത്.  ഉന്നത ഗുണമേൻ്മ, വിലക്കുറവ്, ബ്രാൻഡ്, പരസ്യം തുടങ്ങിയവ കൊണ്ടും കേരളത്തിലുടനീളം അനായാസകരമായി ലഭ്യമാക്കുന്നു എന്നതിനാലും ഒരു സ്ഥിര ബിസിനസ്സ് ഓരോ ഹോൾസെയിൽ ഷോപ്പിനും ലഭ്യമാകുന്നു.  

Q. എന്നു മുതലാണ് നിക്ഷേപം/ ആദ്യ ഘടു അടക്കേണ്ടത്?

 ആദ്യ ഘടു മെയ് 25-വരേയും തുടർന്നുള്ള മാസങ്ങളിൽ (ജൂൺ -നവംബർ) ഓരോ മാസവും 10-ാം തീയ്യതിക്കു മുൻപും ഓഫീസിൽ അല്ലെങ്കിൽ ബാങ്കിൽ ചെക്ക്/ ഡി ഡി/ ട്രാൻസ്ഫർ/ ക്യാഷ് അടയ്ക്കുക. ഏതെങ്കിലും മാസം വൈകുന്നെങ്കിൽ മുൻകൂട്ടി അറിയിച്ചാൽ മതി. ജൂലൈ (2018) - ഫെബ്രുവരി-(2019) മാസം കൊണ്ട് 50 DZF ഹോൾസെയിൽ ഷോപ്പുകൾ സെറ്റ് ചെയ്യുന്നു.  മൊത്തം എത്രയാണ് മുടക്കാൻ ഉദ്ദേശിക്കുന്നത് എന്നും- എത്രയാണ് ഓരോ മാസത്തിലും (അടുത്ത 6 മാസത്തേക്ക്) മുടക്കാൻ ഉദ്ദേശിക്കുന്നത് എന്നും അറിയിക്കുക.

Q. എങ്ങനെയാണ് ഈ ഗ്രൂപ്പിൽ ചേരേണ്ടത്?


A  <പേര്> <വയസ്സ്> <ഫുൾ അഡ്ഡ്രസ്സ്> <കോൺടാക്ട് നമ്പർ> <മൊത്തം 6 മാസത്തേക്ക് മുടക്കാൻ ഉദ്ദേശിക്കുന്ന തുക> <ഒരു മാസത്തിൽ മുടക്കാൻ ഉദ്ദേശിക്കുന്ന തുക> എന്നിവ താഴെ കാണുന്ന ഏതെങ്കിലും ഒരു ഫോൺ നമ്പറിലേക്ക് SMS or Whatsapp ചെയ്യുക

80783 94923
94839 70055

പലിശ ഇടപാടുകൾ പരമാവധി ഒഴിവാക്കും എന്ന് പറഞ്ഞാൽ ബാങ്ക് സൗകര്യം ഉപയോഗിക്കില്ലാ എന്നല്ല, പലിശ വരുന്ന ലോൺ പരമാവധി ഒഴിവാക്കും എന്നാണ്.  നേരിട്ട് പലിശ ഇടപാട് താത്പര്യമില്ലാത്ത ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്- ഈ കൂട്ടായ്മയിലും അങ്ങിനെയുള്ളവരാണ് കൂടുതൽ. ഇത് ഓഹരി പങ്കാളിത്ത സഹകരണ അടിസ്ഥാനത്തിൽ  വരുന്ന ഒരു ഹലാൽ ബിസിനസ്സ് കൂട്ടായ്മയാണ്. അതിൽ താത്പര്യമില്ലാത്തവർ ചേർന്ന് പ്രയാസപ്പെടേണ്ട എന്ന് കരുതിയാണ് ഇത് വ്യക്തമാക്കുന്നത്.